- Home
- Entertainment
- News (Entertainment)
- മുറജപ ലക്ഷദീപ മഹോത്സവത്തോടനുബന്ധിച്ച് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം
മുറജപ ലക്ഷദീപ മഹോത്സവത്തോടനുബന്ധിച്ച് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതിവിശിഷ്ടമായ മുറജപ ലക്ഷദീപ മഹോത്സവത്തോടനുബന്ധിച്ച് പ്രശസ്ത നർത്തകിയും നടിയുമായ ദിവ്യ ഉണ്ണി അവതരിപ്പിച്ച ഭരതനാട്യം ഏറെ ശ്രദ്ധേയമായി.

മുറജപ ലക്ഷദീപ മഹോത്സവം
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതിവിശിഷ്ടമായ മുറജപ ലക്ഷദീപ മഹോത്സവത്തോടനുബന്ധിച്ച് പ്രശസ്ത നർത്തകിയും നടിയുമായ ദിവ്യ ഉണ്ണി അവതരിപ്പിച്ച ഭരതനാട്യം ഏറെ ശ്രദ്ധേയമായി.
കലാസ്വാദകർക്ക് ആവേശമായി ഭരതനാട്യം
ഭക്തിയും കലയും ഒത്തുചേർന്ന ആ നിമിഷങ്ങൾ ക്ഷേത്ര സന്നിധിയിലെത്തിയ ഭക്തർക്കും കലാസ്വാദകർക്കും ഒരുപോലെ ആവേശം നൽകുന്നതായിരുന്നു.
ആത്മീയ സമർപ്പണം
വന്ദേ പത്മനാഭം എന്ന സങ്കൽപ്പത്തിൽ ഭഗവാൻ പത്മനാഭന് മുന്നിൽ കലയെ സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൃത്തപരിപാടി അരങ്ങേറിയത്.
ആറ് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന മുറജപം
ആറ് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന മുറജപത്തിൻ്റെ സമാപനമായ ലക്ഷദീപ വേളയിൽ ക്ഷേത്രമതിൽക്കകത്ത് നൃത്തം അവതരിപ്പിക്കാൻ സാധിക്കുന്നത് ഏതൊരു കലാകാരിയെ സംബന്ധിച്ചും വലിയൊരു ഭാഗ്യമാണ്.
ദിവ്യ ഉണ്ണിയുടെ പ്രകടനം
സിനിമാ തിരക്കുകൾക്കിടയിലും നൃത്തത്തെ ഗൗരവമായി കാണുന്ന താരം, തൻ്റെ പ്രകടനം ഭക്തിസാന്ദ്രമായ മുറജപ വേളക്ക് കൂടുതൽ നിറപ്പകിട്ടേകിയതായി ആരാധകർ വിലയിരുത്തുന്നു.
എന്താണ് മുറജപം?
തിരുവിതാംകൂർ രാജവംശത്തിൻ്റെ ഭരണകാലം മുതൽക്കേ നടന്നുവരുന്ന 56 ദിവസം നീണ്ടുനിൽക്കുന്ന വേദമന്ത്രങ്ങളുടെയും പ്രാർത്ഥനകളുടെയും ചടങ്ങാണ് മുറജപം. ഇതിൻ്റെ സമാപന ദിവസമാണ് ക്ഷേത്രം ലക്ഷം വിളക്കുകളാൽ പ്രകാശിക്കുന്ന ലക്ഷദീപം ആഘോഷിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

