Asianet News MalayalamAsianet News Malayalam

'ഒരു പൂവിന്റെ പടമിട്ടാൽ പോലും സ്വയംഭോഗരംഗത്തിന്റെ പേരിൽ ട്രോൾ ചെയ്യുന്നു'; രൂക്ഷമായി പ്രതികരിച്ച് സ്വര ഭാസ്കർ

സിനിമയിലെ സ്വയംഭോഗ സീനിന്റെ പേരിൽ താൻ ഇങ്ങനെ നിരന്തരം ട്രോൾ ചെയ്യപെടുന്നതിൽ സങ്കടമില്ല എന്നും സ്വര പ്രതികരിച്ചു

will act against cyber sexual harassment in the name of masturbation scene says actor swara bhaskar
Author
Mumbai, First Published Aug 24, 2021, 6:23 PM IST

സ്വര ഭാസ്കർ എന്ന സിനിമാ അഭിനേത്രിയുടെ പേര് സോഷ്യൽ മീഡിയയിൽ പല കാരണങ്ങളാലും നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. തന്റെ സിനിമാഭിനയത്തിന്റെ പേരിലോ, ടെലിവിഷൻ ഷോകളുടെ പേരിലോ, അല്ലെങ്കിൽ രാഷ്ട്രീയ ബോധ്യങ്ങളുടെ പേരിലോ ഒക്കെ സ്വര പറഞ്ഞിട്ടുള്ള പല അഭിപ്രായങ്ങളും പലപ്പോഴായി സോഷ്യൽ മീഡിയ ഏറ്റെടുത്ത് വലിയ വിവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എന്തും പോസ്റ്റ് ചെയ്യാം എന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് എന്നും, താൻ പലരുടെയും അശ്‌ളീല കമന്റിങ്ങിന് പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇരയായിട്ടുണ്ട് എന്നും സ്വര ഭാസ്കർ ഒരു ട്വീറ്റിലൂടെ അറിയിച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swara Bhasker (@reallyswara)

 

ചില പോസ്റ്റുകളും കമന്റുകളും വല്ലാതെ വഷളാകുന്നുണ്ടെന്നും അവ ഓൺലൈൻ ലൈംഗിക പീഡനത്തോളം ഗുരുതരമായി കണക്കാക്കപ്പെടേണ്ടവയാണ് എന്നും സ്വര പറഞ്ഞു. ട്വിറ്റർ സ്‌പേസസിൽ കഴിഞ്ഞ ദിവസം നടത്തിയ ഏറ്റവും പുതിയ പ്രതികരണത്തിൽ സ്വര പറഞ്ഞത്, "ഞാനൊരു പൂവിന്റെ ചിത്രമിട്ടാൽ പോലും അത് 'വീരേ ദി വെഡിങ്' എന്ന തന്റെ ചിത്രത്തിലെ സ്വയംഭോഗരംഗവുമായി ബന്ധിപ്പിക്കപ്പെടും" എന്നാണ്. ഇത്തരത്തിലുള്ള കമന്റുകൾ ഇനിയും ക്ഷമിക്കില്ല എന്നും, കർശന നടപടികൾ സ്വീകരിച്ച് സൈബർ സ്‌പേസിനെ വെറുപ്പിൽ നിന്നും, മതഭ്രാന്തിൽ നിന്നും, ബുള്ളിയിങ്ങിൽ നിന്നും ഒക്കെ വിമുക്തമാക്കാൻ പരിശ്രമിക്കും എന്നും സ്വര പറഞ്ഞു.

സിനിമയിലെ സ്വയംഭോഗ സീനിന്റെ പേരിൽ താൻ ഇങ്ങനെ നിരന്തരം ട്രോൾ ചെയ്യപെടുന്നതിൽ സങ്കടമില്ല എന്നും, സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ മാത്രമാണ് അത് സൂചിപ്പിക്കുന്നത് എന്നും സ്വര പ്രതികരിച്ചു. Masturbation എന്ന വാക്കിന്റെ സ്പെല്ലിങ് പോലും അറിയാത്ത ചിലരാണ്, സ്വന്തം അമ്മൂമ്മമാർ കൂട്ടി സ്വരയുടെ സിനിമ കാണാൻ പോയി, സ്വയംഭോഗരംഗം കണ്ടു വിളറി വെളുത്ത് സ്വരയോട് അതിന്റെ പേരിൽ വിശദീകരണം തേടുന്നത് എന്ന് മറ്റൊരു ട്വിറ്റർ ഉപഭോക്താവും പ്രതികരിച്ചു. 

മോശം പ്രതികരണങ്ങൾ മാത്രമല്ല  സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് കിട്ടുന്നത് എന്നും, സമാനമനസ്കരായ നിരവധി യുവതീയുവാക്കളുടെ വളരെ അനുകൂലമായ പ്രതികരണങ്ങളും തന്റെ സിനിമയിലെ ബോൾഡ് ആയ രംഗങ്ങൾക്കും ഡയലോഗുകൾക്കും കിട്ടുന്നുണ്ട് എന്നത് പ്രതീക്ഷക്ക് വക നൽകുന്നുണ്ട് എന്നും സ്വര ഭാസ്കർ പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios