സാമന്തയെ കുറിച്ച് നാഗ ചൈതന്യ.

തെന്നിന്ത്യൻ താര ദമ്പതിമാരായ നാഗ ചൈതന്യയും സാമന്തയും കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വേര്‍പിരിയില്‍ പ്രഖ്യാപിച്ചത്. വിവാഹ ബന്ധം വേര്‍പിരിയുന്ന കാര്യം സംയുക്ത പ്രസ്‍താവനയില്‍ ഇരുവരും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയാണ്. സാമന്തയോട് തനിക്ക് എപ്പോഴും ബഹുമാനം ഉണ്ടാകുമെന്ന് നാഗ ചൈതന്യ പിങ്ക് വില്ലയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സാമന്ത ചെയ്യുന്ന കാര്യങ്ങളില്‍ താൻ എപ്പോഴും ഉറ്റുനോക്കുന്നുവെന്നും നാഗ ചൈതന്യ പറഞ്ഞു.

'താങ്ക്യു' എന്ന ചിത്രമാണ് നാഗ ചൈതന്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിച്ചത്. എസ് തമൻ ആണ് സംഗീത സംവിധായകൻ

വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും പുറമേ മാളവിക നായര്‍, അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു ഇത്.

മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിച്ചത്. നവീൻ നൂലി ആണ് ചിത്രത്തിന്റെ ചിത്ര സംയോജകൻ. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. വിക്രം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

ആമിര്‍ ഖാൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ' ആണ് ഇനി നാഗ ചൈതന്യയുടേതായി റിലീസ് ചെയ്യാനുള്ളത്. നാഗ ചൈതന്യ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഇത്. 'ലാല്‍ സിംഗ് ഛദ്ദ'യ്‍ക്ക് മുമ്പും തനിക്ക് ഹിന്ദിയില്‍ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും നാഗ ചൈതന്യ പറഞ്ഞു.

"ഞാൻ ചെന്നൈയിൽ ആണ് വളർന്നത്. പിന്നീടാണ് ഹൈദരാബാദിലേക്ക് മാറിയത്. അതുകൊണ്ട് തന്റെ ഹിന്ദി മികച്ചതായിരുന്നില്ല. അതിനാൽ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. അതിനാലാണ് ബോളിവുഡ് അവസരങ്ങള്‍ ലഭിച്ചെങ്കിലും താന്‍ സ്വീകരിക്കാതിരുന്നത് എന്നും 'ലാല്‍ സിംഗ് ഛദ്ദ'യുടെ പ്രമോഷനിടെ നാഗ ചൈതന്യ പറഞ്ഞു. 'ലാല്‍ സിംഗ് ഛദ്ദ'യിലെ കഥാപാത്രത്തെ സ്വീകരിക്കാനുള്ള കാരണവും നാഗ ചൈതന്യ പറഞ്ഞു. ആമീർ സാർ പൂർണ്ണ തൃപ്തനായിരുന്നു തെന്നിന്ത്യയിൽ നിന്നും ഒരാളെ തന്നെ വേണമായിരുന്നു. സംസാരത്തിൽ ഒരു ദക്ഷിണേന്ത്യൻ ശൈലി അദ്ദേഹം ആഗ്രഹിച്ചുവെന്നും നാഗ ചൈതന്യ പറഞ്ഞിരുന്നു.

Read More : ബോളിവുഡ് അരങ്ങേറ്റം വൈകിയതെന്തേ?, കാരണം തുറന്നുപറഞ്ഞ് നാഗ ചൈതന്യ