ലോകേഷിന്‍റെ വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തില്‍ റോബിന് വേഷമുണ്ടാകും എന്നാണ് ആരാധകര്‍ കരുതുന്നത്
ബിഗ് ബോസ് മലയാളം സീസണ് 4 ലൂടെ വലിയ ആസ്വാദകശ്രദ്ധ നേടിയ താരമാണ് ഡോ. റോബിന്‍. സീസണ്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനിപ്പുറവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധാകേന്ദ്രമാണ് അദ്ദേഹം. അനുകൂലിക്കുന്നവര്‍ക്കൊപ്പം വിമര്‍ശകരും ഉണ്ടെങ്കിലും റോബിന്‍ എല്ലായ്പ്പോഴും ഒരു സംസാരവിഷയമാണ്. ഇപ്പോഴിതാ റോബിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇത്തരത്തില്‍ ചര്‍ച്ചയാവുകയാണ്. പ്രമുഖ തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് റോബിന്‍റെ പോസ്റ്റ്.
നന്ദി ലോകേഷ് കനകരാജ് എന്നു മാത്രമാണ് റോബിന്‍റെ പോസ്റ്റ്. ഒപ്പം ഹൃദയചിഹ്നമുള്ള ഒരു ഇമോജിയും. നവംബര്‍ എന്നും പോസ്റ്റില്‍ ഉണ്ട്. ലോകേഷിന്‍റെ വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തില്‍ റോബിന് വേഷമുണ്ടാകും എന്നാണ് ആരാധകര്‍ കരുതുന്നത്. ലോകേഷിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍ വിജയ് നായകനാവുന്ന ലിയോയും കാര്‍ത്തി നായകനാവുന്ന കൈതി 2 ഉും ആണ്. എന്നാല്‍ നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ലിയോയുടെ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി ഒക്ടോബര്‍ 19 ആണ്. അതിനാല്‍ത്തന്നെ കൈതി 2 ല്‍ ആണോ റോബിന്‍റെ കഥാപാത്രമെന്ന് കമന്‍റ് ബോക്സുകളില്‍ ആരാധകര്‍ അന്വേഷിക്കുന്നുണ്ട്.
അതേസമയം ഇത് റോബിന് ഭാഗഭാക്കാവുന്ന മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനം ലോകേഷ് സോഷ്യല്‍ മീഡിയയിലൂടെ നടത്തും എന്നതിനെ സംബന്ധിച്ചാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. അതേസമയം വിജയ് ഫാന്‍ പേജുകളിലൊക്കെ റോബിന്‍ ലിയോയില്‍ അഭിനയിക്കുന്നു എന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ പോസ്റ്റ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് റോബിന്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.
മലയാള സിനിമയില് റോബിന്‍ അരങ്ങേറ്റം കുറിക്കുന്നതായ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് റോബിന്‍ അഭിനയിക്കുക. മോഹന്‍ലാല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
ALSO READ : ആദ്യ പത്തില്‍ ആരൊക്കെ? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രിയരായ 10 നായക നടന്മാര്‍
