Asianet News MalayalamAsianet News Malayalam

ജയില്‍ മോചിതനായാല്‍ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കും; സമീര്‍ വാങ്കഡെയ്ക്ക് ഉറപ്പുനല്‍കി ആര്യന്‍

തെറ്റായ കാരണങ്ങള്‍ക്കൊണ്ട് പൊതുജന ശ്രദ്ധ കിട്ടുന്ന അവസരങ്ങള്‍ ഉണ്ടാകില്ലെന്ന് ആര്യന്‍ ഖാന്‍ സമീര്‍ വാങ്കഡേയ്ക്ക് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്

will work for social and financial uplift of the poor and downtrodden promises  Aryan Khan to Sameer Wankhede
Author
Arthur Road Central Jail, First Published Oct 17, 2021, 7:35 PM IST

ജയില്‍ മോചിതനായ ശേഷം സമൂഹത്തിലെ പാവപ്പെട്ടവരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ആര്യന്‍ ഖാന്‍ (Aryan Khan) പറഞ്ഞതായി റിപ്പോര്‍ട്ട്. എന്‍സിബിയുടെ കൌണ്‍സിലിംഗിലാണ് ആര്യന്‍ ഖാന്‍ ഇക്കാര്യം വിശദമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.  എന്‍സിബിയുടെ(NCB) മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ്( Sameer Wankhede) ആര്യന്‍ ഖാനുമായി സംസാരിച്ചത്. തെറ്റായ കാരണങ്ങള്‍ക്കൊണ്ട് പൊതുജന ശ്രദ്ധ കിട്ടുന്ന അവസരങ്ങള്‍ ഉണ്ടാകില്ലെന്ന് ആര്യന്‍ ഖാന്‍ സമീര്‍ വാങ്കഡേയ്ക്ക് ഉറപ്പുനല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താങ്കള്‍ക്ക് എന്നേക്കുറിച്ച് അഭിമാനം തോന്നുന്ന പ്രവര്‍ത്തികളുണ്ടാകുമെന്നും ആര്യന്‍ ഉറപ്പുനല്‍കിയതായാണ് എന്‍സിബി വിശദമാക്കിയത്. നിലവില്‍ ആര്‍തര്‍ റോഡിലെ ജയിലിലാണ്( Arthur Road prison) ആര്യന്‍ ഖാനുള്ളത്. ആഡംബര കപ്പലില്‍ ആര്യനില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചതായി എന്‍സിബി പറയുന്നില്ല. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ രണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കും എന്‍സിബി കൌണ്‍സിലിംഗ് നല്‍കുന്നുണ്ട്. എന്‍ജിഒ അംഗങ്ങളും എന്‍സിബി ഓഫീസര്‍മാരുമാണ് കൌണ്‍സിലിംഗ് നല്‍കുന്നത്. ഒക്ടോബര്‍ 20നാണ് ആര്യന്‍റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക.

മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേയാണ് ആര്യൻ ഉൾപ്പടെ ഉള്ളവരെ എൻസിബി അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 2നായിരുന്നു ഇത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. 

Follow Us:
Download App:
  • android
  • ios