നീലസാരി ധരിച്ച് മനോഹരമായി നൃത്തം ചെയ്ത ശിഖ ശർമ എന്ന യുവതി. ഓഫിസിൽ നടന്ന ദീപാവലി ആഘോഷത്തിലാണ് ശിഖ മനോഹരമായി നൃത്തം ചെയ്തത്.
മലയാളിക്ക് ഓണം പോലെയാണ് ഉത്തരേന്ത്യയിലും മറ്റും ദീപാവലി ആഘോഷം. പാട്ടും നൃത്തവും പടക്കവും പൂത്തിരിയുമൊക്കെയായി ആഘോഷം കളറാക്കും. ഇക്കുറി ദീപാവലി ആര് കൊണ്ടുപോയെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. നീലസാരി ധരിച്ച് മനോഹരമായി നൃത്തം ചെയ്ത ശിഖ ശർമ എന്ന യുവതി. ഓഫിസിൽ നടന്ന ദീപാവലി ആഘോഷത്തിലാണ് ശിഖ മനോഹരമായി നൃത്തം ചെയ്തത്. ബാൻ താൻ ചാലി എന്ന ഗാനത്തിനായിരുന്നു ശിഖ ചുവടുവെച്ചത്. ശിഖ തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ദീപാവലി ആഘോഷത്തിൽ ഓഫീസ് ഒരു ഡാൻസ് ഫ്ലോറായി മാറി. ഞാൻ മടിച്ചു നിന്നില്ല! യാതൊരു മടിയും കൂടാതെ നൃത്തം ചെയ്തുവെന്നും ശിഖ കുറിച്ചു. ശിഖയുടെ നൃത്ത വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഒന്നരക്കോടിയിലധികം പേർ കണ്ടു. ദേശീയമാധ്യമങ്ങളടക്കം വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. നിരവധി പേരാണ് വീഡിയോക്ക് അഭിനന്ദന കമന്റുമായി എത്തിയത്.
