Asianet News MalayalamAsianet News Malayalam

ഉദ്ധം സിംഗായി അഭിനയിക്കാനാകുന്നത് സ്വപ്‍ന സാഫല്യം, ചിത്രത്തിന്റ പ്രത്യേകതകളെ കുറിച്ച് വിക്കി കൌശല്‍

സ്വാതന്ത്ര്യസമര സേനാനിയായ ഉദ്ധം സിംഗ് ആയി ആണ് വിക്കി കൌശല്‍ സര്‍ദ്ദാര്‍ ഉദ്ധം സിംഗില്‍ അഭിനയിക്കുന്നത്.

Working withh Shoojit Sircar a dream come true Vicky Kaushal
Author
Mumbai, First Published Oct 27, 2019, 7:36 PM IST

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ടൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ രാജ്യത്ത് സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. സര്‍ദ്ദാര്‍ ഉദ്ധം സിംഗ് എന്ന ചിത്രത്തിലെ വിക്കി കൌശലിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സംവിധായകൻ ഷൂജിത് സിര്‍കാറിനൊപ്പം പ്രവൃത്തിക്കാനായത് ഒരു സ്വപ്‍ന സാഫല്യമായിരുന്നുവെന്നാണ് വിക്കി കൌശല്‍ പറയുന്നത്.

ഷൂജിത് സിര്‍കാറിനൊപ്പം ജോലി ചെയ്യാനാകുന്നത് സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെയാണ്. അഭിനയവും സിനിമചിത്രീകരണം ഒരു പ്രത്യേക പ്രക്രിയയാണ് അദ്ദേഹത്തിന്റെ സിനിമയില്‍. ചിത്രത്തിന്റെ കഥയും കഥാപാത്രവും എന്നെ വലിയ രീതിയില്‍ ആകര്‍ഷിച്ചിരുന്നു. പ്രേക്ഷകര്‍ക്കും വിസ്‍യമാകും. പുതുമയാര്‍ന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും വിക്കി കൌശല്‍ പറയുന്നു. ചിത്രം അഞ്ച് രാജ്യങ്ങളിലായാണ് ചിത്രീകരിക്കുകയെന്നതാണ് പുതിയ റിപ്പോര്‍ട്ട്. സ്വാതന്ത്ര്യസമര സേനാനിയായ ഉദ്ധം സിംഗ് ആയി ആണ് വിക്കി കൌശല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്ത്യ, റഷ്യ, ലണ്ടൻ, അയര്‍ലണ്ട്, ജെര്‍മ്മനി എന്നീ രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക.

ചിത്രത്തിനായി വിക്കി കൌശല്‍ 13 കിലോയോളം കുറച്ച വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മൂന്ന് മാസത്തിനുള്ളിലാണ് വിക്കി കൌശല്‍ തടി കുറച്ചത്. ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗായും ചിത്രത്തില്‍ വിക്കി കൌശല്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ വിക്കി കൌശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് തരംഗമായിരുന്നു. വിക്കി കൌശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.  

ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശല്‍ പറഞ്ഞിരുന്നു. ചിരഞ്ജീവിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.

Follow Us:
Download App:
  • android
  • ios