ഒരു മാസത്തിനിടെ ഇറാനിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ സംവിധായകൻ ആണ് ജാഫർ പനാഹി. സർക്കാരിനെ വിമർശിച്ചതിന് രണ്ട് സംവിധായകരെ നേരത്തെ തന്നെ ഇറാൻ ഭരണകൂടം ജയിലിൽ അടച്ചിരുന്നു
തിരുവനന്തപുരം: ആഗോള സിനിമാ സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന സംവിധായകൻ ജാഫർ പനാഹിയെ ഇറാനിൽ തടവിലാക്കി. ജാഫർ പനാഹി ആറു വർഷം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് ഇറാൻ കോടതി വിധിച്ചു. 2010 ൽ ഭരണകൂടത്തിന് എതിരെ പ്രതികരിച്ചതിന് ജാഫർ പനാഹിയെ ആറു വർഷം തടവിന് ശിക്ഷിച്ചിരുന്നു.
നിവിൻ പോളിയുടെ 'മഹാവീര്യര്‍' ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു
അന്ന് തടവിലാക്കപ്പെട്ട ജാഫറിനെ രണ്ട് മാസമാണ് തടവിൽ പാർപ്പിച്ചത്. പിന്നീട് ഉപാധികളോട് ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. അന്നത്തെ ശിക്ഷയുടെ ബാക്കി ഇപ്പോൾ അനുഭവിക്കണമെന്നാണ് കോടതി വിധി. ഇത് പ്രകാരമാണ് ജാഫറിനെ വീണ്ടും തടവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് പനാഹിയെ ജയിലിൽ അടച്ചതായി ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട സിനിമ, ഫഹദിന്റെ ഗംഭീര പ്രകടനം; 'മലയന്‍കുഞ്ഞ്' ബിഹൈന്‍ഡ് ദ സീന്‍സ്
കഴിഞ്ഞയാഴ്ച പൊലീസ് ജാഫർ പനാഹിയെ അറസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ സർക്കാർ ജയിലിൽ അടച്ച രണ്ട് സംവിധായകരെക്കുറിച്ച് അന്വേഷിക്കാൻ ജയിലിൽ എത്തിയപ്പോൾ ആയിരുന്നു അറസ്റ്റ്. 2007 ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷനായിരുന്നു ജാഫർ പനാഹി. ഇറാൻ സിനിമയെ ലോകമെങ്ങുമുള്ള വേദികളിൽ എത്തിച്ച ചലച്ചിത്ര പ്രതിഭ കൂടിയാണ് ജാഫർ പനാഹി.
സംവിധായകനായി വിസ്മയിപ്പിക്കാൻ മോഹൻലാല്‍, 'ബറോസ്' മെയ്ക്കിംഗ് ഗ്ലിംപ്‍സ്
അനവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ജാഫർ പനാഹിയുടെ സിനിമകൾ നേടിയിട്ടുണ്ട്. എന്നാൽ ഇവയിൽ ബഹുഭൂരിപക്ഷവും ഇറാനിൽ പ്രദർശിപ്പിക്കാൻ അനുമതി കിട്ടിയിരുന്നില്ല. മിക്കവയ്ക്കും നിരോധനം ഏർപ്പെടുത്തി പനാഹിയെ നിശബ്ദരാക്കാൻ ഭരണകൂടം ശ്രമിച്ചിരുന്നു. സ്ത്രീകൾക്ക് കായിക മത്സര വേദികളിൽ വിലക്കുള്ള രാജ്യമാണ് ഇറാൻ. ഇവിടെ ആൺവേഷം കെട്ടി ഫുട്ബോൾ മത്സരം കാണാൻ പോകുന്ന പെൺകുട്ടികളുടെ കഥ പറഞ്ഞ 'ഓഫ്സൈഡ്' അടക്കം പനാഹിയുടെ മിക്ക സിനിമകളും കേരളത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഫ്ലക്സി ടിക്കറ്റ് നിരക്ക് കേരളത്തിലും; 'കുറി' സിനിമ കാണാം പകുതി നിരക്കിൽ
ഒരു മാസത്തിനിടെ ഇറാനിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ സംവിധായകൻ ആണ് ജാഫർ പനാഹി. സർക്കാരിനെ വിമർശിച്ചതിന് രണ്ട് സംവിധായകരെ നേരത്തെ തന്നെ ഇറാൻ ഭരണകൂടം ജയിലിൽ അടച്ചിരുന്നു. മുഹമ്മദ് റസൂലോഫ്, മുസ്‌തഫ അലഹ്‌മ്മദ് എന്നീ ലോകപ്രശസ്‌ത സംവിധായകരെയാണ് രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്‌തത്.
