Asianet News MalayalamAsianet News Malayalam

ലോക പ്രശസ്‍ത കാമുകനുമായി വിജയ് ദേവര്‍കൊണ്ട!

വിജയ് ദേവര്‍കൊണ്ട നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.

World Famous Lover Vijay Deverakonda reveals title of new film
Author
Hyderabad, First Published Sep 17, 2019, 2:52 PM IST

യുവ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് വിജയ് ദേവര്‍കൊണ്ട. ഗീതാഗോവിന്ദം എന്ന സിനിമയിലൂടെ ആരാധകപിന്തുണ സ്വന്തമാക്കിയ വിജയ് ദേവര്‍കൊണ്ടയ്‍ക്ക് മലയാളത്തിലും പ്രേക്ഷകരുണ്ട്. എന്തായാലും വിജയ്‍ ദേവര്‍കൊണ്ടയുടെ പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. വേള്‍ഡ് ഫെയ‍്മസ് ലൌവര്‍ എന്നാണ് സിനിമയുടെ പേര്. ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയകഥയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഐശ്വര്യ രാജേഷ് നായികയായി എത്തുന്നു. അതേസമയം എട്ട് വയസ്സുകാരനായ ഒരു കട്ടിയുടെ പിതാവായാണ് വിജയ് ദേവര്‍കൊണ്ട അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകൻ.

Follow Us:
Download App:
  • android
  • ios