ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ 'ടോക്സിക്' എട്ട് ദിവസം കൊണ്ട് 300 കോടിയിലധികം കളക്ഷൻ നേടി. കുറ്റകൃത്യങ്ങളും അധികാര പോരാട്ടങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്തും.
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ടോക്സിക്കിന്റെ ഇംഗ്ലീഷ് വെർഷൻ റിലീസിന്. സെപ്റ്റംബർ 4, നാളെ പുതിൽ പതിപ്പ് തിയറ്ററുകളിൽ ലഭ്യമാകും. ഗീതു മോഹൻദാസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം റിലീസ് ചെയ്ത് എട്ട് ദിവസത്തിൽ 300 കോടിയിലധികം കളക്ഷൻ ടോക്സിക് ഇതിനകം നേടി കഴിഞ്ഞു.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 322.45 കോടി രൂപയാണ് ഇതുവരെ ടോക്സിക് നേടിയിരിക്കുന്നത്. ഓവർസീസിൽ നിന്നും 41.75 കോടി രൂപയും ടോക്സിക് നേടിയിട്ടുണ്ട്. ഗീതുമോഹൻദാസിനൊപ്പം യഷും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വ്യക്തിബന്ധങ്ങളും സംഘർഷങ്ങളും ടോക്‌സികിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവയെല്ലാം ഇവിടെ പരസ്‍പരം ഇഴചേർന്നിരിക്കുന്നു. വ്യക്തിബന്ധങ്ങളും അധികാരത്തിനായുള്ള വലിയ പോരാട്ടങ്ങളും വേർതിരിക്കാനാകാത്ത ഒരു ലോകമാണ് ‘ടോക്സിക്’ അവതരിപ്പിക്കുന്നത്.
നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീർണമായ ലോകത്തിന് കൂടുതൽ തലങ്ങൾ നൽകുന്നതാണ് ഇവരുടെ കഥാപാത്രങ്ങൾ. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.



