ബിഗ് ബോസ് മുൻ താരം ഡോ. റോബിൻ രാധാകൃഷ്ണൻ, ഭാര്യ ആരതി പൊടിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമായി. തനിക്ക് കരുത്തും സമാധാനവും ഏറ്റവും വലിയ പിന്തുണയുമായി കൂടെ നിന്നതിന് ആരതിക്ക് നന്ദി പറയുകയായിരുന്നു റോബിൻ.

ബിഗ് ബോസ് മലയാളം മുൻ താരം ഡോ. റോബിൻ രാധാകൃഷ്ണൻ തന്റെ ഭാര്യയും ഡിസൈനറുമായ ആരതി പൊടിയെക്കുറിച്ച് പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി കൂടെ നിന്നതിന് ആരതിക്ക് നന്ദി പറയുകയും ചെയ്തിട്ടുണ്ട് റോബിൻ.

"ലോകം എന്റെ ശക്തി മാത്രമേ കാണുന്നുള്ളൂ, പക്ഷേ അതിന്റെ പിന്നിലുള്ള സ്ത്രീയെ എനിക്ക് മാത്രമേ അറിയൂ. എന്റെ കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും നീ എന്നെ തനിച്ചാക്കിയില്ല. ഞാൻ പൂർണ്ണമായും തളർന്നുപോയപ്പോൾ എനിക്ക് കരുത്തായത് നീയാണ്. നീ എന്റെ ഭാര്യ മാത്രമല്ല, എന്റെ സമാധാനവും ഏറ്റവും വലിയ പിന്തുണയുമാണ്. ഏറ്റവും ആവശ്യമുള്ള സമയത്ത് കൂടെ നിന്നതിന് നന്ദി. ഐ ലവ് യു, പൊടി.", എന്നായിരുന്നു റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ. ഇതിന് ലവ് യു ടു എന്നായിരുന്നു ആരതിയുടെ മറുപടി. ആരതിയ്ക്ക് ഒപ്പമുള്ള മനോഹരമായൊരു ഫോട്ടോയും റോബിൻപങ്കുവച്ചിട്ടുണ്ട്.

ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു റോബിന്റെ അമ്മയുടെ വിയോ​ഗം. ഏറെ നാളായി അർബുദ രോഗബാധിതയായിരുന്നു. 2026 മാർച്ച് 25ന് അമ്മയ്ക്ക് സ്റ്റേജ് 4 എൻഡോമെട്രിയൽ കാർസിനോമ എന്ന കാൻസർ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ധീരമായ പോരാട്ടത്തിനൊടുവിൽ, 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ മരിക്കുകയായിരുന്നു. 'അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ കരുത്തിനെയോ സ്നേഹത്തെയോ കീഴടക്കാൻ അതിന് ഒരിക്കലും കഴിഞ്ഞില്ല. അമ്മ എന്നെന്നേക്കുമായി ഞങ്ങളുടെ മനസിൽ നിലകൊള്ളും. അമ്മയുടെ ഓർമ്മകൾ ഞങ്ങൾക്ക് വഴികാട്ടിയാവുകയും, ആ സ്നേഹം ജീവിതകാലം മുഴുവൻ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും', എന്നായിരുന്നു അന്ന് റോബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming