ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. കന്നഡയില്‍ നിന്ന് രാജ്യമൊട്ടാകെ ശ്രദ്ധിച്ച ഹിറ്റ് ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗമാണ് ഇത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമിയില്‍ നിന്നുള്ള നായകൻ യാഷിന്റെ പുതിയൊരു സ്റ്റില്ലാണ് ചര്‍ച്ചയാകുന്നത്. യാഷ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഹൈദരാബാദില്‍ ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്.

കെജിഎഫില്‍ കണ്ടതുപോലെ തന്നെയാണ് രണ്ടാം ഭാഗത്തിലും യാഷിന്റെ ലുക്ക്. യാഷ് സിനിമയില്‍ സ്വയം വിളിക്കുന്നത് വില്ലൻ എന്നാണ്. ഇത് സിനിമയുടെ അവസാന ഷെഡ്യൂള്‍ ആയിരിക്കും. പക്ഷേ വില്ലൻ നിലനില്‍ക്കുമെന്നാണ് യാഷ് പറയുന്നത്. യാഷ് മുമ്പും ചിത്രത്തിലെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. നിര്‍ണായകമായ സ്റ്റണ്ട് രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്.

സഞ്‍ജയ് ദത്ത് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.