കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മിസ് ഇന്ത്യ. കീര്‍ത്തി സുരേഷിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലേത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ യാഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2 സിനിമയില്‍ പരാമര്‍ശിച്ചതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. യാഷിന്റെ ആരാധകരാണ് ഇതിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മിസ് ഇന്ത്യയിലെ ഒരു രംഗത്താണ് കെജിഎഫ്: ചാപ്റ്റര്‍ 2 വരുന്നത്.

കീര്‍ത്തി സുരേഷിന്റെ മാനസ സംയുക്ത എന്ന കഥാപാത്രമാണ്. നവീൻ ചന്ദ്ര എന്ന കഥാപാത്രമായി വിജയ് ആനന്ദും അഭിനയിക്കുന്നു. ഇരുവരും ഒരു സിനിമയ്‍ക്ക് പോകാൻ തീരുമിച്ചിരിക്കുന്നത്. തിയറ്ററില്‍ വിജയ് കീര്‍ത്തിയെ കാത്തിരിക്കുകയാണ്. അപോഴത്തെ രംഗത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മിസ് ഇന്ത്യ സിനിമയിലെ ഒരു രംഗത്തെ തിയറ്ററില്‍ കെജിഎഫ്: ചാപ്റ്റര്‍ 2ന്റെ പോസ്റ്റര്‍ കണ്ടതാണ് യാഷിന്റെ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്.

കെജിഎഫ്: ചാപ്റ്റര്‍ 2ല്‍ വില്ലനായി അഭിനയിക്കുന്നത് സഞ്‍ജയ് ദത്താണ്.

തെന്നിന്ത്യയില്‍ കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്.