ലോകമെമ്പാടും ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയാ ബച്ചനും ഒട്ടേറെ ആരാധകരുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍ത, ജയാ ബച്ചന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ജയാ ബച്ചന്റേതായി ആരാധകര്‍ കണ്ടിട്ടില്ലാത്ത ഒരു ചിത്രമായിരിക്കും ഇത്.

സ്വാമി വിവേകാനന്ദന്റെ വേഷത്തിലാണ് ജയാ ബച്ചനുള്ളത്. ബംഗാളി ചിത്രമായ ദഗ്‍തര്‍ ബാബു എന്ന സിനിമയിലേതാണ് ഫോട്ടോ. ചിത്രത്തില്‍ ജയാ ബച്ചൻ സ്വാമി വിവേകാനന്ദനായി വേഷമിട്ടിരുന്നുവെന്ന് അമിതാഭ് ബച്ചൻ പറയുന്നു. ചിത്രം പക്ഷേ റിലീസ് ചെയ്യുന്നിരുന്നില്ല. എന്തായാലും ജയാ ബച്ചന്റെ അപൂര്‍വ ഫോട്ടോയ്‍ക്ക് നിരവധി ആരാധകരാണ് കമന്റുകളും ആശംസകളുമായും രംഗത്ത് എത്തിയിരിക്കുന്നത്.