യോഗി ബാബു, വരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നാട്ടുദേവ് ഒരുക്കുന്ന ചിത്രമാണ്  'പപ്പി'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍താരം ജോണി സിന്‍സും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് കാരണം. മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് ശിവസേനയുടെ ആരോപണം. 

 

 

പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദയുടെ ചിത്രത്തിനൊപ്പം പോണ്‍താരത്തെ വച്ചതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്യുന്നതെന്നാണ് ശിവസേന പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ശിവസേന തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് എ സെല്‍വം പോസ്റ്ററിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.