Asianet News MalayalamAsianet News Malayalam

'നിങ്ങളെ കാണാൻ 21കാരനെ പോലെ', ഹൃത്വിക് റോഷന്റെ ഫോട്ടോയ്‍ക്ക് മുൻ ഭാര്യയുടെ കമന്റ്

ഹൃത്വിക് റോഷന്റെ ഫോട്ടോയ്‍ക്ക് സൂസന്നെ ഖാൻ എഴുതിയ കമന്റ് ചര്‍ച്ചയാകുന്നു.

You Look 21 This Picture Of Hrithik Roshan Leaves Ex Wife Sussanne Khan Awestruck
Author
Kochi, First Published Jun 29, 2021, 10:59 AM IST

ഗ്രീക്ക് ദേവതയെ പോലെയെന്നാണ് ഹൃത്വിക് റോഷനെ കുറിച്ച് ആരാധകര്‍ പറയാറുള്ളത്.  പ്രായം കൂടുന്തോറും യുവാവായി മാറുന്നതുപോലെയാണ് ഹൃത്വിക് റോഷനെ കാണുമ്പോള്‍ തോന്നുന്നതെന്നും പറയാറുണ്ട്. ഹൃത്വിക് റോഷന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഹൃത്വിക് റോഷന്റെ ഫോട്ടോയ്‍ക്ക് മുൻ ഭാര്യ സൂസന്നെ ഖാൻ എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്.

ടോപ്‍ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് ഹൃത്വിക് റോഷൻ പങ്കുവെച്ചത്. നിങ്ങളെ കാണാൻ 21കാരനെ പോലെ എന്നാണ് സൂസന്നെ ഖാൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നടൻ അനില്‍ കപൂറും ഹൃത്വിക് റോഷനെ അഭിനന്ദിക്കുന്നു.

വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഹൃത്വിക് റോഷനും സൂസന്നെ ഖാനും.

കുട്ടികളുമൊത്ത് സമയം ചെലവഴിക്കാൻ ഹൃത്വിക് റോഷനും സൂസന്നെ ഖാനും ഡേറ്റ് ചെയ്യാറുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios