ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി. ലണ്ടനിലാണ് ചിത്രീകരണം. കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധായകൻ.  ഉലകം സുട്രും വാലിബൻ എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനില്‍ ധനുഷിനെ കാണാൻ ആരാധകര്‍ എത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ധനുഷ് ലണ്ടനില്‍ സിനിമ ചിത്രീകരണത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് താരത്തെ കാണാനെത്തിയത്. അതില്‍ കുട്ടികളടക്കമുണ്ടായിരുന്നു. ആരാധകര്‍ എത്തിയതിനെ തുടര്‍ന്ന് ധനുഷും അവരുടെ അടുത്തേയ്‍ക്ക് എത്തി. എല്ലാവര്‍ക്കും കൈകൊടുക്കുകയും നന്ദി പറയുകയും ചെയ്‍തു. ആരാധകരുടെ ആവേശം എന്തായാലും വൈറലാകുകയും ചെയ‍തു.  അതേസമയം 1973ല്‍ പ്രദര്‍ശനത്തിന് എത്തിയ എംജിആര്‍ ചിത്രമായ ഉലകം സുട്രും വാലിബൻ എന്ന പേര് തന്നെ ചിത്രത്തിന് ഇട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ധനുഷ് ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്‍മിയാണ് നായികയാകുന്നത്.