ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മൃദുല

മലയാളം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ, പരിപാടികൾ എന്നിവയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ രണ്ട് താരങ്ങളാണ് അഭിനേതാക്കളായ മൃദുല വിജയിയും യുവ കൃഷ്ണയും. വളരെ വർഷങ്ങളായി ഇരുവരും മലയാളം സീരിയൽ രംഗത്ത് സജീവമാണ്. ഇരുവരും പ്രേക്ഷകരിലേക്ക് കൂടുതൽ അടുത്തത് സ്റ്റാർ മാജിക്കിൽ പങ്കെടുത്തതിനു ശേഷമാണ്. ഇരുവരും 2021 ജൂലൈയിലാണ് വിവാഹിതരായത്.

പെൺകുഞ്ഞാണ് താരദമ്പതികൾക്ക് പിറന്നത്. ധ്വനി കൃഷ്ണ എന്നാണ് മകൾക്ക് താരങ്ങൾ പേരിട്ടിരിക്കുന്നത്. വിവാഹശേഷവും സീരിയൽ അഭിനയത്തിൽ മൃദുല സജീവമായിരുന്നു. ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും അധികം വൈകാതെ തന്നെ തിരിച്ച് വന്നിരുന്നു. ഇപ്പോഴിതാ തങ്ങൾ ഒന്നിച്ചുള്ള ആദ്യ ട്രെയിൻ യാത്രയുടെ സന്തോഷം പങ്കുവെക്കുകയാണ് താരജോടികൾ. മികച്ച നടനും നടിക്കുമുള്ള അവാർഡ് വാങ്ങാനുള്ള യാത്രയിലാണ് ഇരുവരും. യാത്രയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ കാണിക്കുന്നത്. കൂടെ രണ്ടാളും അവാർഡ് സ്വീകരിക്കുന്ന വീഡിയോയും ചേർത്തിട്ടുണ്ട്. വളരെ സന്തോഷത്തോടെയാണ് താരങ്ങൾ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധിപേരാണ് യുവയ്ക്കും മൃദുലയ്ക്കും ആശംസകൾ അറിയിച്ച് എത്തുന്നത്. അതിനൊപ്പം തന്നെ ധ്വനി ബേബി കൂടെയില്ലേ എന്ന സംശയവും ചിലർ ചോദിക്കുന്നത്.

യുവ കൃഷ്ണ മഞ്ഞിൽ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് വരികയാണ്. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തിയ നടിയാണ് മൃദുല വിജയ്. ഒട്ടനവധി സീരിയലുകളിൽ സുപ്രധാന വേഷങ്ങൾ മൃദുല ചെയ്തിട്ടുണ്ട്. റാണി രാജയാണ് താരത്തിന്റെ പുതിയ സീരിയൽ.

View post on Instagram

താരത്തിന്റെ സഹോദരി പാർവതിയും സീരിയലിൽ അഭിനയിച്ചിരുന്നു. കുടുംബവിളക്ക് സീരിയലിലായിരുന്നു പാർവതി അഭിനയിച്ചിരുന്നത്. പിന്നീട് വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും പാർവതി വിട്ടുനിന്നു.

ALSO READ : ബോക്സ് ഓഫീസില്‍ ഫുള്‍ സ്റ്റോപ്പ് ഇല്ലാതെ 'രോമാഞ്ചം'; ഒരു മാസം കൊണ്ട് നേടിയത്