യുവയുടെയും മൃദുലയുടെയും വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
മിനി സ്‍ക്രീന താര ദമ്പതിമാരായ യുവ കൃഷ്‍ണയെയും മൃദുല വിജയ്‍യെയും കുറിച്ചൊരു വിശേഷണവും മലയാളികൾക്ക് ആവശ്യമില്ല. ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ കഥാപത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്. സ്‌ക്രീനിൽ പ്രേക്ഷകരെ സന്തോഷിപ്പിച്ചവർ ജീവിതത്തിലും ഒന്നായപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ഇരുവർക്കും ലഭിച്ചതും. അടുത്തിടെയാണ് മൃദുലയും യുവയും അമ്മയും അച്ഛനും ആടത്.
അച്ഛനെയും അമ്മയെയും പോലെത്തന്നെ ചുരുങ്ങിയ സമയം കൊണ്ടാണ് ധ്വനി ബേബിയും പ്രേക്ഷകരുടെ സ്നേഹം പിടിച്ച് പറ്റിയത്. കുഞ്ഞ് ജനിച്ചതിൽപ്പിന്നെ തങ്ങളുടെ വിശേഷങ്ങൾ മാറ്റിവെച്ച് കുഞ്ഞിന്റെ ഓരോ നിമിഷങ്ങൾ പങ്കിടുന്ന തിരക്കിലായിരുന്നു താരദമ്പതികൾ. ഒപ്പം അഭിനയവും താര ദമ്പതികള് മുന്നോട്ട് കൊണ്ടുപോയി. ഷൂട്ടിനു രണ്ട് ദിവസം ഇടവേള ലഭിച്ചപ്പോൾ പാലക്കാട് എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരങ്ങൾ.
മൃദ്വാ വ്ലോഗിലൂടെയാണ് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. യുവയുടെ വീടാണ് പാലക്കാട്. വീടിന്റെ മുകള്‍നിലയില്‍ പണി നടക്കുന്നുണ്ട്. ചേച്ചിമാരും ഞാനുമൊക്കെ വെക്കേഷന്‍ പോലെയായാണ് ഇവിടേക്ക് വരുന്നത്. വല്ലപ്പോഴും ഒത്തുകൂടാമല്ലോ എന്ന് കരുതിയാണ് ഫസ്റ്റ് ഫ്‌ളോറില്‍ ഒരു വലിയ റൂം ചെയ്യുന്നത്. കാര്യങ്ങളെല്ലാം അവിടെ തന്നെ സെറ്റാക്കാമല്ലോ എന്നായിരുന്നു വീടുപണിയെക്കുറിച്ച് യുവ പറഞ്ഞത്. തന്റെയും ചേച്ചിമാരുടെയും പഴയ ചിത്രങ്ങളും യുവ കാണിച്ചിരുന്നു. എന്നെ പെണ്‍വേഷം കെട്ടിച്ച് ഫോട്ടോ എടുക്കാറുണ്ടായിരുന്നു ചേച്ചിമാര്‍ എന്ന് പറഞ്ഞു അന്നത്തെ ചിത്രങ്ങൾ താരം കാണിക്കുന്നുണ്ട്.
കുടുംബസമേതമായി അമ്പലത്തില്‍ പോവുന്നതും യുവ കാണിച്ചിരുന്നു. എന്റെ രണ്ട് സുന്ദരികളേയും കൂട്ടി ഞാന്‍ അമ്പലത്തില്‍ പോവുകയാണെന്നായിരുന്നു യുവ പറഞ്ഞത്. കുടുംബക്ഷേത്രത്തിലേക്കായിരുന്നു പോയത്. കുടുംബദേവതകളെ സംതൃപ്‍തിപ്പെടുത്തിയിട്ട് മാത്രമേ വേറെ എവിടെയെങ്കിലും പോകാവൂ എന്നാണ് യുവ പറയുന്നത്. സാധാരണ പോലെ ഭയങ്കരമായ മന്ത്രങ്ങളും പൂജകളൊന്നുമില്ല. സാധാരണ പോലെയായാണ് സംസാരിക്കാറുള്ളത്. നിന്നെ കാണാന്‍ കുറച്ച് മക്കള്‍ വന്നിട്ടുണ്ട്. എപ്പോഴും അവരുടെ കൂടെ വേണം. അവര്‍ക്ക് വിഷമങ്ങളൊന്നും വരുത്താതെ അവരെ വേണ്ടവിധത്തില്‍ നോക്കണം എന്നൊക്കെ പറയും എന്നും താരം പറയുന്നു.
Read More: ഗംഭീര ടൈം ട്രാവലര്‍, 'മാര്‍ക്ക് ആന്റണി' ടീസര്‍ പുറത്തുവിട്ടു
