യുവ രാജ്‍കുമാര്‍ നായകനായി അഭിനയിക്കുന്ന ചിത്രം ചിത്രീകരണം ആരംഭിച്ചു.
രാജ്യത്തൊട്ടാകെ ആരാധകരുടെ സ്വന്തമാക്കിയ കന്നഡ താരം പുനീത് രാജ്‍കുമാറിന്റെ അകാല മരണം ആരാധകരെ സങ്കടത്തിലാക്കിയിരുന്നു. പുനീത് രാജ്‍കുമാര്‍ നായകനാകുന്ന ഒട്ടേറെ ചിത്രങ്ങള്‍ ആരംഭിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. പുനീത് രാജ്‍കുമാര്‍ നായകനായി പ്രഖ്യാപിച്ച ചിത്രങ്ങളുടെ ഭാവിയെന്ത് എന്ന ആശങ്കയിലുമായിരുന്നു ആരാധകര്‍. പുനീത് കുമാറിനായി ആലോചിച്ചിരുന്ന ഒരു ചിത്രം ചിത്രീകരണം തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത.
യുവ രാജ്‍കുമാര്‍ നായകനായിട്ടാണ് പുതിയ ചിത്രം ആരംഭിച്ചിരിക്കുന്നത്. 'യുവ' എന്ന ചിത്രം നിര്‍മിക്കുന്നത് ഹൊംബാല ഫിലിംസ് ആണ്. സന്തോഷ് ആനന്ദ് രാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവ രാജ്‍കുമാറിനായി ചിത്രത്തിന്റെ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്.
പുനീത് രാജ്‍കുമാറിന്റേതായി 'ജെയിംസ്' എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ മരണശേഷം അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. പുനീത് രാജ്‍കുമാറിന്റെ സഹോദരൻ ശിവ്‍രാജ്‍കുമാര്‍ ആയിരുന്നു 'ജെയിംസി'ന് ഡബ് ചെയ്‍തത്. 'ജെയിംസ്' എന്ന ചിത്രം കിഷോര്‍ പതികൊണ്ടയാണ് നിര്‍മിച്ചിരിക്കുന്നത്. കിഷോര്‍ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. ചരണ്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ദീപു എസ് കുമാറാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. പ്രിയ ആന്ദ്, അരുണ്‍ പ്രഭാകര്‍, ശ്രീകാന്ത്, ആര്‍ ശരത്‍കുമാര്‍ ഹരീഷ് പേരടി, തിലക് ശേഖറ്‍, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, അവിനാശ്, സധു കോകില, ചിക്കണ്ണ, സുചേന്ദ്ര പ്രസാത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ 'ജെയിംസി'ല്‍ അഭിനയിച്ചിരുന്നു.
ബാലതാരമായി വന്ന് കന്നഡ സിനിമാ ലോകത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് പുനീത് രാജ്‍കുമാര്‍. ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകൻ എന്ന നിലയില്‍ ആദ്യം പ്രേക്ഷകരുടെ അരുമയായ പുനീത് രാജ്‍കുമാര്‍ മുതിര്‍ന്നശേഷം വളരെ പെട്ടെന്നാണ് പവര്‍ സ്റ്റാറായി മാറിയത്. പുനീത് രാജ്‍കുമാര്‍ കന്നഡ ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് നായകനായി മാറി. നാല്‍പ്പത്തിയാറാം വയസില്‍ അകാലത്തില്‍ പുനീത് രാജ്‍കുമാര്‍ അന്തരിച്ചത് ഇന്നും പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.
Read More: 'സൂര്യ 42'ന്റെ റിലീസിനായി കാത്തിരിപ്പ്, റെക്കോര്‍ഡ് പ്രീ ബിസിനസ് എന്ന് റിപ്പോര്‍ട്ട്
