ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലിം അഹമ്മദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. സലിം കുമാറിന് മികച്ച നടനുള്ളതടക്കം നാല് ദേശീയ പുരസ്കാരങ്ങള്‍ നേടി ചിത്രം. 

ടൊവീനോ തോമസ് നായകനാവുന്ന സലിം അഹമ്മദ് ചിത്രം 'ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു'വിന്‍റെ ടീസര്‍ പുറത്തെത്തി. ടൊവീനോയെ കൂടാതെ സിദ്ദിഖ് ആണ് 39 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഉള്ളത്. അനു സിത്താരയാണ് ചിത്രത്തിലെ നായിക. ലാല്‍, ശ്രീനിവാസന്‍, സലിംകുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സംവിധായകരാവാനായി കഷ്ടപ്പെടുന്ന ആളുകളുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സലിം അഹമ്മദ് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ലോസ് ആഞ്ചലസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണമെന്ന് അറിയുന്നു. 

ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലിം അഹമ്മദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. സലിം കുമാറിന് മികച്ച നടനുള്ളതടക്കം നാല് ദേശീയ പുരസ്കാരങ്ങള്‍ നേടി ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരി, കുഞ്ഞനന്തന്‍റെ കട എന്നിവയാണ് മറ്റ് സലിം അഹമ്മദ് ചിത്രങ്ങൾ.