ഗിന്നസ് പക്രുവിനൊപ്പം മറ്റ് നാല് പേരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവരാണ് ആ നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നടന്‍ ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം 'ഫാന്‍സി ഡ്രസ്സി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം അജയ് കുമാറും ചേര്‍ന്നാണ്. ഹ്യൂമര്‍ ത്രില്ലര്‍ എന്നാണ് അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഗിന്നസ് പക്രുവിനൊപ്പം മറ്റ് നാല് പേരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവരാണ് ആ നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സര്‍വ്വ ദീപ്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിന്നസ് പക്രു എന്ന അജയ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരാണ്. സംഗീതം രതീഷ് വേഗ. എഡിറ്റിംഗ് വി സാജന്‍.
