അര്‍ജുന്‍ കപൂറിനൊപ്പം പ്രശാന്ത് അലക്‌സാണ്ടര്‍, രാജേഷ് ശര്‍മ്മ, ഗൗൗരവ് മിശ്ര, ആസിഫ് ഖാന്‍, ശാന്തിലാല്‍ മുഖര്‍ജി, ബജ്‌റംഗ്ബലി സിംഗ്, പ്രവീണ്‍ സിംഗ് സിസോദിയ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് 24ന് തീയേറ്ററുകളിലെത്തും.  

അനവധി മലയാളസിനിമകളില്‍ ശ്രദ്ധ നേടിയ നടന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ ബോളിവുഡ് ചിത്രത്തില്‍. ബോളിവുഡ് അരങ്ങേറ്റത്തില്‍ തന്നെ മികച്ച അവസരമാണ് പ്രശാന്തിനെ തേടിയെത്തിയിരിക്കുന്നത്. റെയ്ഡ്, നോ വണ്‍ കില്‍ഡ് ജെസീക്ക, ആമിര്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ രാജ്കുമാര്‍ ഗുപ്തയാണ് സംവിധായകന്‍. നായകനാവുന്നത് അര്‍ജുന്‍ കപൂറും.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്ന ചിത്രത്തില്‍ ഒരു തീവ്രവാദസംഘത്തെ കുടുക്കാന്‍ നിയോഗിക്കപ്പെടുന്ന അഞ്ചംഗ സംഘത്തിന്റെ കഥയാണ് പറയുന്നത്. പ്രത്യേക പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത ഇവര്‍ നടത്തുന്ന 'ഓപറേഷനാ'ണ് ചിത്രത്തിന്റെ യുഎസ്പിയെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. അര്‍ജുന്‍ കപൂറിനൊപ്പം പ്രശാന്ത് അലക്‌സാണ്ടര്‍, രാജേഷ് ശര്‍മ്മ, ഗൗൗരവ് മിശ്ര, ആസിഫ് ഖാന്‍, ശാന്തിലാല്‍ മുഖര്‍ജി, ബജ്‌റംഗ്ബലി സിംഗ്, പ്രവീണ്‍ സിംഗ് സിസോദിയ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെയ് 24ന് തീയേറ്ററുകളിലെത്തും.