അര്‍ജുൻ കപൂര്‍ നായകനാകുന്ന പുതിയ സിനിമയാണ് ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്. യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തിന്റെ ടീസര്‍ സിനിമയുടെ സ്വഭാവത്തെ മൊത്തത്തില്‍ സൂചിപ്പിക്കുന്നതാണ്. 2007 മുതല്‍ 2013 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 52 സ്‍ഫോടനങ്ങളില്‍ 433 പേര്‍ കൊല്ലപ്പെട്ടെന്ന് ടീസറില്‍ പറയുന്നു. ഇന്റലിജൻസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ അര്‍ജുൻ കപൂര്‍ അഭിനയിക്കുന്നത്. രാജ്‍കുമാര്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.