റംസാന്‍ മാസത്തില്‍ വലിയ ചിത്രങ്ങളൊന്നും മലയാളത്തില്‍ പൊതുവെ റിലീസ് ചെയ്യപ്പെടാറില്ല. അത് കളക്ഷനെ ബാധിക്കും എന്നതുതന്നെ കാര്യം. എന്നാല്‍ വലിയ ചിത്രങ്ങള്‍ കളത്തിലില്ലാത്തതിനാല്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന താരതമ്യേന ചെറിയ സിനിമകളുണ്ട്. അവ ചിലപ്പോള്‍ വേണ്ടത്ര ശ്രദ്ധ നേടാറുമുണ്ട്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഷെയ്ന്‍ നിഗം ചിത്രം 'ഇഷ്‌ക്' ഈ നോമ്പുകാലത്ത് തീയേറ്ററുകളിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ്.

സമീപകാലത്ത് ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന മികച്ച മൗത്ത് പബ്ലിസിറ്റിയുമായി ഇപ്പോഴും തീയേറ്ററുകളില്‍ തുടരുന്നുണ്ട് ഇഷ്‌ക്. ചിത്രത്തിലെ നായികാനായകന്മാര്‍ക്ക് നേരിടേണ്ടിവരുന്ന ഒരു അപ്രതീക്ഷിത രാത്രിയും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ഇപ്പോഴിതാ പെരുന്നാളിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.