Asianet News MalayalamAsianet News Malayalam

'നഞ്ചങ്കോട്ട' സ്‌റ്റേഷനിലെ മാസ് പൊലീസ് ഓഫീസര്‍; 'കല്‍ക്കി' ടീസര്‍

ആക്ഷന് പ്രാധാന്യമുള്ള സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നാല് പേര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരായന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്ന്.
 

KALKI Malayalam Movie Official Teaser
Author
Thiruvananthapuram, First Published Jul 13, 2019, 8:47 PM IST

ടൊവീനോ തോമസ് നായകനാവുന്ന 'കല്‍ക്കി'യുടെ ടീസര്‍ പുറത്തെത്തി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം.

സംവിധായകനൊപ്പം സുജിന്‍ സുജാതന്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍. എഡിറ്റിംഗ് രഞ്ജിത്ത് കുഴൂര്‍. സംഗീതം ജേക്‌സ് ബിജോയ്. ആക്ഷന് പ്രാധാന്യമുള്ള സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫി നാല് പേര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരായന്‍, സുപ്രീം സുന്ദര്‍, അന്‍പറിവ്, മാഫിയ ശശി എന്നിവര്‍ ചേര്‍ന്ന്. ബക്രീദിന് തീയേറ്ററുകളിലെത്തും.

Follow Us:
Download App:
  • android
  • ios