Asianet News MalayalamAsianet News Malayalam

കീ- കമ്പ്യൂട്ടർ ഹാക്കിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ ത്രില്ലർ!

ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന സയൻസ് ഫിക്ഷൻ എന്റർടെയിനർ ചിത്രമാണ് 'കീ'. മലയാളിയായ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമായി എത്തുന്നത്. നായകൻ ജീവ കമ്പ്യൂട്ടർ ഹാക്കറായ കോളേജ് വിദ്യാർഥി കഥാപാത്രമായി വേഷമിടുന്നു.ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടർ ഹാക്കർ കഥാപാത്രം തന്നെ. ഇരുവർക്കുമിടയിൽ നടക്കുന്ന പോരാട്ടത്തിലൂടെയാണ് 'കീ' യുടെ കഥ വികസിയ്ക്കുന്നത്.

Kee film science action thriller
Author
Chennai, First Published Mar 14, 2019, 4:32 PM IST

ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന സയൻസ് ഫിക്ഷൻ എന്റർടെയിനർ ചിത്രമാണ് 'കീ'. മലയാളിയായ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമായി എത്തുന്നത്. നായകൻ ജീവ കമ്പ്യൂട്ടർ ഹാക്കറായ കോളേജ് വിദ്യാർഥി കഥാപാത്രമായി വേഷമിടുന്നു.ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടർ ഹാക്കർ കഥാപാത്രം തന്നെ. ഇരുവർക്കുമിടയിൽ നടക്കുന്ന പോരാട്ടത്തിലൂടെയാണ് 'കീ' യുടെ കഥ വികസിയ്ക്കുന്നത്.

ഇന്ന് ജീവിതത്തിൽ  സെക്സ് എഡ്യുക്കേഷൻ  എത്രത്തോളം അത്യന്താപേക്ഷിതമാണോ അതുപോലെ തന്നെ കമ്പ്യൂട്ടർ എഡ്യുക്കേഷനും അത്യന്താപേക്ഷിതമാണെന്ന സന്ദേശം സമൂഹത്തിനു നൽകുന്ന സിനിമയാണിതെന്ന് കാലീസ് പറയുന്നു. ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നു, അല്ലെങ്കിൽ കൊല ചെയ്യപ്പെടുന്നുവെങ്കിൽ പ്രേമം  മാത്രമല്ല  അതിനു കാരണമായി ഭവിയ്ക്കുന്നത് . കമ്പ്യൂട്ടറും കൂടിയാവാം.നമ്മുടെ വീടുകളിൽ കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ സ്ഥാനം കിടപ്പുമുറികളിലാവരുത് സ്വീകരണമുറി(കളിലായിരിക്കണം . കിടപ്പു മുറിയും സ്വീകരണ മുറിയും തമ്മിലുള്ള അകലം കേവലം പത്തു മീറ്റർ മാത്രമായിരിക്കും.ഈ പത്തു മീറ്റർ അകലത്തിലാണ് ജീവിതത്തിൽ പല അപകടങ്ങളും പതിയിരിക്കുന്നത് എന്ന സന്ദേശമാണ് ചിത്രത്തിലൂടെ നൽകുന്നത്. 'കീ' യെ വെറും സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ സിനിമ മാത്രമല്ലാതെ കളി തമാശയും, പ്രണയവും,ആക്ഷനും, സസ്പെൻസുമൊക്കെ ഉള്ള രസകരമായ എന്റർടെയിനറാണ്. ഇന്ന് സമൂഹത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒരു സന്ദേശമായിരിക്കും നവ്യാനുഭവമായി 'കീ' പകർന്നു നൽകുക. അത്യധികം ത്രില്ലോടെ"- കാലീസ് പറയുന്നു.

നിക്കി ഗൽറാണിയാണ് 'കീ'യിൽ ജീവയുടെ നായിക.അനൈകാ ബോട്ടിൽ, സുഹാസിനി, ആർ.ജെ.ബാലാജി,മനോബാല,പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്രപ്രസാദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.ഗ്ലോബൽ ഇൻഫോടെയിൻമെന്റിന്റെ ബാനറിൽ മൈക്കിൾ രായപ്പൻ നിർമ്മിച്ച 'കീ' ശിവഗിരി ഫിലിംസ് ഏപ്രിലിൽ 12 ന്  കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.

Follow Us:
Download App:
  • android
  • ios