ഉന്നൈപ്പോല്‍ ഒരുവന്‍, ബില്ല 2 അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ചാക്രി ടൊലെറ്റിയാണ് സംവിധാനം. 

നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ്റ്ററി-ത്രില്ലര്‍ ചിത്രം 'കൊലൈയുതിര്‍ കാല'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഉന്നൈപ്പോല്‍ ഒരുവന്‍, ബില്ല 2 അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ചാക്രി ടൊലെറ്റിയാണ് സംവിധാനം. 'ഹഷ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഇത്.

നയന്‍താരയ്‌ക്കൊപ്പം ഭൂമിക ചാവ്‌ല, രോഹിണി ഹട്ടങ്കഡി, പ്രതാപ് പോത്തന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. കോറി ഗെര്‍യാക് ഛായാഗ്രഹണം. വൈകാതെ തീയേറ്ററുകളില്‍.