Asianet News MalayalamAsianet News Malayalam

നാഗാര്‍ജുനയുടെ മൻമധുഡു2; നായികയെ പരിചയപ്പെടുത്തുന്ന ടീസര്‍!

രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Manmadhudu 2 new teaser Rakul Preet Singhs Avantika packs a punch
Author
Hyderabad, First Published Jul 9, 2019, 3:19 PM IST

നാഗാര്‍ജുന നായകനാകുന്ന മൻമധുഡു 2ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. നായികയുടെ കഥാപാത്രത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്നതാണ് പുതിയ ടീസര്‍.

രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  പ്രണയലോലുപനായ ഒരു നായകകഥാപാത്രമായാണ് നാഗാര്‍ജുന എത്തുന്നത് എന്നാണ് ആദ്യത്തെ ടീസറിലെ സൂചന. രാഹുല്‍ രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  നാഗാര്‍ജുനയുടെ മരുമകള്‍ കൂടിയായ സാമന്ത ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഉണ്ട്. 35 ലക്ഷം രൂപയായിരിക്കും സാമന്തയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഓഗസ്റ്റ് ഒമ്പതിന് ചിത്രം റിലീസ് ചെയ്യും.

Follow Us:
Download App:
  • android
  • ios