നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് മൻമധുഡു 2. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പ്രണയലോലുപനായ ഒരു നായകകഥാപാത്രമായാണ് നാഗാര്‍ജുന എത്തുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാകുല്‍ പ്രീത് ആണ് ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയാകുന്നത്. നാഗാര്‍ജുനയുടെ മരുമകള്‍ കൂടിയായ സാമന്ത ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഉണ്ട്. 35 ലക്ഷം രൂപയായിരിക്കും സാമന്തയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.