ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി സി നൗഫലാണ്. 

ദുല്‍ഖറിനെ മലയാളത്തിന്റെ സ്‌ക്രീനില്‍ കണ്ടിട്ട് ഒന്നര വര്‍ഷമാകുന്നു. 2017 ഒക്ടോബര്‍ ആദ്യമെത്തിയ ബിജോയ് നമ്പ്യാരുടെ 'സോളോ' മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കപ്പെട്ടതായിരുന്നു. അതിന് മുന്‍പെത്തിയ ദുല്‍ഖര്‍ ചിത്രം സൗബിന്‍ ഷാഹിര്‍ സംവിധായകനായ 'പറവ'യും. തെലുങ്കില്‍ 'മഹാനടി'യും ബോളിവുഡ് അരങ്ങേറ്റ ചിത്രം 'കര്‍വാനും' ദുല്‍ഖറിന്റേതായി പിന്നാലെയെത്തി. ഇപ്പോഴിതാ ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദുല്‍ഖറിന്റെ അടുത്ത മലയാളചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ' തീയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്റെ ആഘോഷ സ്വഭാവം വ്യക്തമാക്കുന്നതാണ്. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി സി നൗഫലാണ്. സംഗീതം നാദിര്‍ഷ. സലിം കുമാറും വിഷ്ണു ഉണ്ണികൃഷ്ണനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.