ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ സിനിമയാണ് സച്ചിൻ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ സിനിമയാണ് സച്ചിൻ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സച്ചിന്റെ കടുത്ത ആരാധകനാണ് മണിയൻപിള്ളയുടെ കഥാപാത്രം. തന്റെ മകന് സച്ചിൻ എന്ന പേരിടുന്നു. സച്ചിനും കടുത്ത ക്രിക്കറ്റ് ആരാധകനാണ്. ക്രിക്കറ്റ് താരമാകുകയുമാണ് സ്വപ്‍നം. സച്ചിന്റെ പ്രണയവും സിനിമയുടെ പ്രമേയമായി വരുന്നു. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാല പാര്‍വതി, രശ്‍മി ബോബന്‍, ഹരീഷ് കണാരന്‍, സേതു ലക്ഷ്‍മി, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് തുടങ്ങിയവരും ചിത്രത്തിലുണ്ട്.