അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. 

ദിലീപിനെ നായകനാക്കി വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന 'ശുഭരാത്രി'യുടെ ടീസര്‍ പുറത്തെത്തി. ഒരു കുടുംബചിത്രം എന്ന തോന്നലുളവാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. ദിലീപിനൊപ്പം നായിക അനു സിത്താരയും ടീസറിലുണ്ട്.

അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് കെ എച്ച് ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സായ്കുമാര്‍, നാദിര്‍ഷ, ഹരീഷ് പേരടി, വിജയ് ബാബു, ശാന്തി കൃഷ്ണ, ആശ ശരത്ത്, ഷീലു അബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.