മാര്‍വല്‍ ആവഞ്ചേര്‍സ് എന്‍റ് ഗെയിമിന്‍റെ രണ്ടാം ട്രെയിലര്‍ ഇറങ്ങി. 2018 ലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍. താനോസ് എന്ന സൂപ്പര്‍ വില്ലന്റെ ആക്രമണത്തില്‍ അവ‌ഞ്ചേര്‍സ് തകരുകുകയും, ലോകത്തിലെ പകുതി ജനസംഖ്യ അപ്രത്യക്ഷമാകുകയും ചെയ്യുന്ന അവസ്ഥയിലാണ് അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍ അവസാനിച്ചത്. 

അതിനാല്‍ തന്നെ സിനിമ പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയുടെ അടുത്ത ഭാഗം എങ്ങനെ ആയിരിക്കും എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.  അയേണ്‍ മാന്‍ അന്തരീക്ഷത്തില്‍ ഏകാന്തതയില്‍ ആകുന്നതും. ക്യാപ്റ്റന്‍ അമേരിക്കയുടെ ക്ലീന്‍ഷേവ് ലുക്കും, ഹാള്‍ക്ക് ഐ, ആന്‍റ് മാന്‍ എന്നിവരുടെ തിരിച്ചുവരവും ട്രെയിലറിലുണ്ട്. ഒപ്പം തന്നെ താനോസിന്റെ സാന്നിധ്യവുമായിരുന്ന ആദ്യ ട്രെയിലറിലുണ്ട്. 

എന്നാല്‍ അയേണ്‍ മാനും സംഘവും യുദ്ധത്തിന് തയ്യാറായി പുതിയ പടചട്ട അണി‌ഞ്ഞ് നീങ്ങുന്നതാണ് പുതിയ ട്രെയിലറിലുള്ളത്. റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ചിത്രം 2019 മെയ് മാസത്തില്‍ തീയറ്ററുകളില്‍ എത്തും.

ട്രെയിലര്‍ കാണാം