വിനായകന്‍ നായകനാവുന്ന ഷാനവാസ് കെ ബാവക്കുട്ടി ചിത്രം 'തൊട്ടപ്പന്റെ' ടീസര്‍ പുറത്തെത്തി. നാട്ടിലെ തീയേറ്ററില്‍ 'സ്ഫടികം' കാണാമെത്തുകയാണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വിനായകന്റെ കഥാപാത്രം. തീയേറ്ററില്‍ ഉണ്ടാകുന്ന കശപിശയ്ക്കിടെ നടക്കുന്ന ഒരു ഫൈറ്റും ഒറു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലുണ്ട്.

ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മുഴുനീള നായക കഥാപാത്രമായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രവുമാണ് തൊട്ടപ്പന്‍. കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഛായാഗ്രഹണം സുരേഷ് രാജന്‍. പശ്ചാത്തലസംഗീതം ജസ്റ്റിന്‍. വിനായകനൊപ്പം റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.