Asianet News MalayalamAsianet News Malayalam

'വികൃതി'യുമായി സൗബിനും സുരാജും; ട്രെയ്‌ലര്‍

എംസി ജോസഫ് ആണ് സംവിധാനം. സെഞ്ചുറി റിലീസ് തീയേറ്ററുകളിലെത്തിക്കും. ഒക്ടോബര്‍ റിലീസ്.
 

Vikrithi Official Trailer
Author
Thiruvananthapuram, First Published Sep 12, 2019, 10:43 PM IST

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വികൃതി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ലാളിത്യമുള്ള എന്റര്‍ടെയ്‌നര്‍ എന്ന തോന്നലുളവാക്കുന്ന ട്രെയ്‌ലര്‍ 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. സൗബിന്റെ കഥാപാത്രത്തിന്റെ വിവാഹാലോചനയും ട്രെയ്‌ലറില്‍ കടന്നുവരുന്നു. 

എംസി ജോസഫ് ആണ് സംവിധാനം. രചന അജീഷ് പി തോമസ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് നിര്‍മ്മാണം. സെഞ്ചുറി റിലീസ് തീയേറ്ററുകളിലെത്തിക്കും. ഒക്ടോബര്‍ റിലീസ്.

Follow Us:
Download App:
  • android
  • ios