മിന്നുകെട്ടും മുമ്പ് സോഷ്യൽ മീഡിയയിൽ മിന്നിയവർക്കു ഒടുവിൽ താലികെട്ട്. തരംഗമായ സേവ് ദ ഡേറ്റ് എന്ന പ്രീ വെഡിങ് വീഡിയോയിലെ താരങ്ങളാണ് ഇന്ന് വിവാഹിതരായത് . തീർത്തും ന്യൂ ജെൻ രീതിയിൽ ചെയ്ത വീഡിയോ ആയിരുന്നു സേവ് ദ ഡേറ്റ്. അമൃത ടിവിയിലെ സൂപ്പർ സ്റ്റാർ എന്ന റിയാലിറ്റി ഷോയിലെ വിജയി ആയ സംഗീതും ബാലതാരം ആയിരുന്ന കൃഷ്ണനായരുടെയും വിവാഹമാണ് കഴിഞ്ഞത്. ലവൻത് അവർ പ്രോഡക്ഷൻസ് ചെയ്ത് ഇവരുടെ പ്രീ വെഡിംഗ് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതിസയമേ എന്ന ഗാനം സംഗീതിൻ്റെ ശബ്ദത്തിൽ ചെയ്തതാണ് പ്രത്യേകത. കൃഷ്ണയുടെയും സംഗീതിൻ്റെയും പ്രണയ നിമിഷങ്ങളും കൂടിയായപ്പോൾ തികച്ചും വെറിട്ടൊരു പ്രീ വെഡിംഗ് വീഡിയോ ആയി മാറി. പിന്നണി ഗായകൻ കൂടിയാണ് സംഗീത്. 2001ൽ ബാലതാരത്തിനുളള സംസ്ഥാന അവാർഡ് കൃഷ്ണനായർക്ക് ലഭിച്ചിരുന്നു. ന്യു ജൻ രീതിയിൽ എടുത്ത പ്രീ വെഡിംഗ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ലവൻത് അവർ പ്രൊഡക്ഷൻസാണ്. മാധ്യമപ്രവർത്തനം പഠിച്ചറിങ്ങിയ വിദ്യാർത്ഥികളുടെ പ്രൊഡക്ഷൻ കമ്പനിയാണ് ലവൻത് അവർ പ്രൊഡക്ഷൻസ്. നികോൺ ഷോട്ട് ഫിലിം ഫെസ്റ്റിൽ ഒന്നാം സ്ഥാനം കിട്ടിയ അഭിലാഷ് സുധീഷിൻ്റെതാണ് ലവൻത് അവർ പ്രൊഡക്ഷൻസ്.
