ലോകകപ്പ് വിജയത്തിന് മൂന്നരപതിറ്റാണ്ടെത്തി നില്‍ക്കുമ്പോള്‍ ആ മനോഹര നിമിഷങ്ങള്‍ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ബോളിവുഡില്‍ '83’ എന്ന പേരില്‍ കബീര്‍ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവ നടന്‍ രണ്‍വീര്‍ സിംഗ് കപില്‍ ദേവിന്റെ വേഷത്തിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്
മുംബൈ: ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു 1983 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയത്. ക്രിക്കറ്റിലെ രാജാക്കന്‍മാരായ വെസ്റ്റിന്‍ഡീസനെ തകര്‍ത്ത് കപിലിന്‍റെ ചെകുത്താന്‍മാര്‍ വിശ്വ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഇന്ത്യന്‍ ജനത ഒന്നാകെ അതേറ്റെടുത്തു. ദശാബ്ദങ്ങള്‍ക്കിപ്പുറവും ലോകകപ്പ് ഏറ്റുവാങ്ങുന്ന കപിലിന്‍റെ ചിത്രത്തിന് മാധുര്യം ഏറുകയാണ്.
ലോകകപ്പ് വിജയത്തിന് മൂന്നരപതിറ്റാണ്ടെത്തി നില്‍ക്കുമ്പോള്‍ ആ മനോഹര നിമിഷങ്ങള്‍ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ബോളിവുഡില്‍ '83’ എന്ന പേരില്‍ കബീര്‍ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവ നടന്‍ രണ്‍വീര്‍ സിംഗ് കപില്‍ ദേവിന്റെ വേഷത്തിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
മലയാളികളുടെ പ്രിയങ്കരനായ തെലുങ്ക് താരം അല്ലു അര്‍ജ്ജുനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. മറ്റ് താര നിര്‍ണയം പൂര്‍ത്തിയാകുന്നതായി സംവിധായകന്‍ കബീര്‍ഖാന്‍ വ്യക്തമാക്കി. ഇന്ത്യയുടെ വിശ്വ വിജയത്തെ അതിമനോഹരമായി വെള്ളിത്തിരയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ നിവിന്‍ പോളി നായകനായ 1983 എന്ന പേരില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയം നേടിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയം പ്രമേയമായിരുന്നില്ലെങ്കിലും ക്രിക്കറ്റ് ആവേശമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്.
