ദുബായ്: രജനീകാന്ത്- ശങ്കര്‍ കൂട്ട്കെട്ടിലൊരുങ്ങുന്ന ചിത്രം 2.0 യുടെ ഓഡിയോ ലോഞ്ച് ഇന്ന് ദുബായ് ബുര്‍ജ് പാര്‍ക്കില്‍ നടക്കും. ഓഡിയോ ലോഞ്ചിന് മുമ്പ് തന്നെ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. ഇന്ന് നടക്കുന്ന ഓഡിയോ ലോഞ്ചിന്‍റെ വര്‍ണ്ണാഭ പോസ്റ്റര്‍ തന്നെ വിളിച്ചോതുന്നുണ്ട്. രജനീകാന്തും എമി ജാക്സണും അക്ഷയ് കുമാറും പോസ്റ്ററില്‍ നിറഞ്ഞ് നില്‍ക്കുന്നു. എ. ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ മൂന്ന് പാട്ടുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണമാണ് ഇന്ന് പുറത്ത് വിടുന്നത്.


Scroll to load tweet…