ഗുവഹത്തി: പൊതുജന മധ്യത്തില്‍ പാട്ടുപാടുന്നതിന് വിലക്ക് ഏര്‍പെടുത്തി കൊണ്ട് ഫത്‌വ പുറപെടുവിച്ച മുസ്ലിം പുരോഹിതര്‍ക്കെതിരെ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ നഹീദ് അഫ്രിന്‍ . തനിക്കെതിരെയ ഫത്‌വയെ തെല്ലും ഭയമില്ലെന്ന് ഗായിക പ്രസ്താവിച്ചു. താന്‍ ഇനിയും പാട്ടുപെടുമെന്നും പതിനാറുകാരിയായ നഹീദ് പറഞ്ഞു. 

സോണി ടിവിയിലെ പ്രശസ്തമായ ഇന്ത്യന്‍ ഐഡള്‍ സംഗീത റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ആസമിലെ 46 മുസ്ലിം സംഘടനകള്‍ സംയുക്തമായി നഹീദ് അഫ്രിനെതിരെ ഫത്‌വ പുറപെടുവിച്ചിരുന്നു. അസം സ്വദേശിനിയായ നഹീദ് അഫ്രിന്‍ പൊതുവേദികളില്‍ പാട്ടു പാടുന്നതാണ് മുസ്ലിം സംഘടനകളെയും പുരോഹിതരെയും പ്രകോപിതരാക്കിയത്.

സംഗീതം ഉപേക്ഷിക്കാതിരിക്കാനുള്ള തീരുമാനം എടുക്കാന്‍ ധൈര്യം തന്നത് പ്രശസ്തരായ മുസ്ലിം ഗായകരാണ്. ഒരിക്കലും സംഗീതം ഉപേക്ഷിക്കില്ല. സംഗീതം എനിക്ക് ദൈവം തന്നതാണ്. അത് ഏറ്റവും നന്നായി ഉപയോഗപെടുത്തണം എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഗായികയാവുകയാണ് സ്വപ്‌നം അതിനായി പ്രവര്‍ത്തിക്കുമെന്ന് നഹീദ് അഫ്രിന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.