മലയാളത്തില്‍ വേറിട്ട അനുഭവമാവാന്‍ '9'; പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയ്‌ലര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Jan 2019, 11:32 AM IST
9 Malayalam Film Official Trailer
Highlights

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അന്തര്‍ദേശീയ നിര്‍മ്മാണക്കമ്പനിയായ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

പൃഥ്വിരാജ് ആരംഭിച്ച നിര്‍മ്മാണക്കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യസംരംഭമായ '9'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ മലയാളത്തില്‍ പുതിയൊരു അനുഭവമാകുമെന്ന ഉറപ്പുണ്ട് 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍. 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അന്തര്‍ദേശീയ നിര്‍മ്മാണക്കമ്പനിയായ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ഷാന്‍ റഹ്മാന്‍ സംഗീതം. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍. 

loader