90 എംഎൽ: ഓവിയ പടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 9, Feb 2019, 11:37 AM IST
90ML Oviya A certified movie Official Trailer
Highlights

സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്

ചെന്നൈ: ബിഗ്ബോസ് തമിഴിലൂടെ പ്രശസ്തയായ മലയാളി നടി ഓവിയ മുഖ്യവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രമാണ് 90 എംഎൽ. എ സർട്ടിഫിക്കറ്റ് നേടിയാണ് ചിത്രം ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. ഓവിയ അടക്കം അഞ്ച് പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെയാണ്. 

സിനിമയുടേതായ ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.  മലയാളിതാരം ആൻസൻ പോൾ ഒരു പ്രധാനവേഷത്തിൽ എത്തുന്നു. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ഫെബ്രുവരി 22ന് റിലീസ് ചെയ്യും. 

അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ചിമ്പു. താരം അതിഥി വേഷത്തിലും സിനിമയിൽ പ്രത്യക്ഷപ്പെടുന്നു.

loader