ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ബാഹുബലി2 എന്ന വിസ്മയ ചിത്രം നിറഞ്ഞോടുമ്പോള്‍ ചിത്രത്തിനെതിരെ പരാതിയുമായി കടിക സമുദായം. തങ്ങളുടെ സമുദായത്തെ അധിക്ഷേപിക്കുന്ന ഡയലോഗ് ചിത്രത്തില്‍ ഉണ്ടെന്നാണ് കടിക സമുദായത്തിന്‍റെ പരാതി. സംവിധായകന്‍ രാജമൗലിക്കെതിരെ സമുദായം കേസ് ഫയല്‍ ചെയ്തു. 

സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ സംഭാഷണത്തിനിടെ കടിക ചീകട്ടി എന്ന പ്രയോഗം ഉണ്ടെന്നും അതു തങ്ങളെ അധിക്ഷേപിക്കുകയാണെന്നുമാണ് ഇവരുടെ പരാതി. പാരമ്പര്യമായി കശാപ്പുകാരാണ് കടിക സമുദായം. ഇറച്ചിവെട്ട് ഞങ്ങളുടെ കുലത്തൊഴിലാണ്. എന്നാല്‍ ചിത്രത്തില്‍ ക്രൂരന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കടിക ഫയല്‍ ചെയ്ത കേസില്‍ പറയുന്നു. 

സിനിമയിലൂടെ ജാതി ആക്ഷേപം നടത്തുന്നത് കടിക സമുദായത്തിലെ കുട്ടികള്‍ക്ക് പോലും അവഗണന നേരിടാന്‍ കാരണമായി. ഉടന്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് ഈ ഭാഗം മാറ്റണമെന്നും കടിക അംഗങ്ങള്‍ പറഞ്ഞു.