കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍ ഒന്നിന് പുറകേ ഒന്നായി എത്തുകയാണ് ബോളിവുഡില്‍

മുംബൈ : കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍ ഒന്നിന് പുറകേ ഒന്നായി എത്തുകയാണ് ബോളിവുഡില്‍. സംവിധായകന്‍റെ വിചിത്രമായ പെരുമാറ്റമാണ് നടി മാഹിഗില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. മുന്‍പ് പലപ്പോഴും അവസരം തേടി പല സംവിധായകരെയും കാണാന്‍ പോയിട്ടുണ്ട്. അവരില്‍ പലരുടെയും പേര് താന്‍ ഓര്‍ക്കുന്നില്ല. ഒരു സല്‍വാര്‍ അണിഞ്ഞാണ് ഒരു സംവിധായകനെ കാണാന്‍ പോയത്.

എന്നാല്‍ സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ നിങ്ങളെ ആരും സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്ന് അയാള്‍ പറഞ്ഞു. പിന്നീട് മറ്റൊരു സംവിധായകനെ കണ്ടു. അയാള്‍ നൈറ്റി ധരിച്ച് എന്നെ കാണണമെന്നാണ് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ സിനിമാരംഗത്ത് പുതിയ നടിമാര്‍ ഏറെ യാതനകള്‍ അനുഭവിക്കുകയാണെന്നും മഹി ഗില്‍ പറഞ്ഞു. നൈററ് ഗൗണില്‍ കാണണമെന്ന് യാതൊരു മടിയുമില്ലാതെ ആവശ്യപ്പെടുന്നവരുടെ ലോകമാണിതെന്നും നടി തുറന്നടിച്ചു.

2003 ലായിരുന്നു മഹിയുടെ സിനിമാ പ്രവേശം. ഹിന്ദി, പഞ്ചാബി സിനിമകളിലാണ് മഹി കൂടുതല്‍ വേഷമിട്ടത്. അനുരാഗ് കശ്യപിന്‍റെ ദേവ് ഡിയിലെ മഹിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.