നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന് ഒരു താരാട്ടുപാട്ടുമായി 'ലേറ്റ് മാര്യേജ്'

തിരുവനന്തപുരം: കളര്‍ഫുള്‍ മൂവീസിന്റെ ബാനറില്‍ ഡോ.എന്‍.പി സജികുമാര്‍ നിര്‍മ്മിച്ച് കെ.എസ് സതീഷ് സംവിധാനം ചെയ്യുന്ന 'ലേറ്റ് മാര്യേജ്' എന്ന സിനിമയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകന്‍ ആര്‍. അജിത്കുമാറിന് നല്‍കിയാണ് ഓഡിയോ സി.ഡി പ്രകാശിപ്പിച്ചത്. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കലിയൂര്‍ ശശി, ക്യാമറാമാന്‍ വിപിന്‍ മോഹന്‍, നടന്‍ അരിസ്റ്റോ സുരേഷ്, ശബരീനാഥ് രാധാകൃഷ്ണന്‍, തിരുമംഗലം സന്തോഷ്, ഗാനരചയിതാക്കള്‍, പിന്നണി ഗായകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന് ഒരു താരാട്ടുപാട്ട് സമ്മാനിക്കുന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. ഫിര്‍ദൗസ് കായല്‍പ്പുറം രചിച്ച് പി.എം രാജാപോള്‍ ഈണമിട്ട ഗാനം മനീഷയാണ് ആലപിച്ചത്. കൂടാതെ ലാല്‍ പാനിച്ചല്‍, ദിപക് റാം എന്നിവര്‍ രചിച്ച ഗാനങ്ങള്‍ കൂടിയാകുമ്പോള്‍ സംഗീത പ്രാധാന്യമുള്ള സിനിമയായി ലേറ്റ് മാര്യേജ് മാറുകയാണ്. അഫ്‌സല്‍, നജീം ഹര്‍ഷാദ്, സംഗീത പ്രഭു, വില്‍സ്വരാജ്, അനാമിക, ജ്യോത്സ്‌ന, ശ്രീലക്ഷ്മി, ഐശ്വര്യ ജോസ്, അശ്വനി ജോസ് എന്നിവരാണ് മറ്റ് ഗായകര്‍. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രങ്ങള്‍ അണിനിരക്കുന്നുണ്ട്.