എ ആര്‍ മുരുഗദോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത സര്‍ക്കാര്‍ തീയേറ്ററുകളില്‍ വൻ വിജയമായിരുന്നു. രജനികാന്തിനെ നായകനാക്കി അടുത്ത സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എ ആര്‍ മുരുഗദോസ്. മറ്റൊരു സിനിമ കൂടി താൻ ആലോചിക്കുന്നുണ്ടെന്നാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. അജിത്തിനെ നായകനാക്കി സിനിമ ഒരുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് എ ആര്‍ മുരുഗദോസ് പറയുന്നു.

അജിത്തിന്റെ ആരാധകര്‍ കാണുമ്പോഴൊക്കെ എന്നോട് ചോദിക്കുന്ന ചോദ്യമുണ്ട്; എപ്പോഴാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ വീണ്ടും ജോലി ചെയ്യുക എന്നാണ് അവര്‍ ചോദിക്കുന്നത്. എനിക്കും  അജിത്തിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. ആരാധകരുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഞങ്ങള്‍ ഒരു മാസ് സിനിമ ചെയ്യും. ഞങ്ങള്‍ ധീന ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു മാസ് സിനിമയ്‍ക്കുള്ള തിരക്കഥ തയ്യാറാണ്. അദ്ദേഹത്തിന്റെ സമ്മതത്തിനു വേണ്ടി കാത്തിരിക്കുകയാണ്-  എ ആര്‍ മുരുഗദോസ് പറയുന്നു.