ആരാധകര്‍ ഏറെ ആകാംക്ഷയോടെ ചോദിച്ച ചോദ്യമായിരുന്നു ആട്3

ഷാജി പാപ്പനും പിങ്കിയും ആട് 2 തിയേറ്ററില്‍ എത്തിയതോടെ വലിയ വിജയമാണ് നേടിയത്. ചിരിപ്പിച്ച് ചിരിപ്പിച്ച് തിയേറ്റര്‍ ഇളക്കി മറിച്ചാണ് ഇപ്പോഴും ആട്2 ജൈത്രയാത്ര തുടരുന്നത്. ഒരു അമര്‍ ചിത്ര കഥപോലെ ലളിതമായ സിനിമയാണ് ആട്2. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍ മികച്ച പ്രതികരണമാണ് നേടിയിരുന്നത്.

 എന്നാല്‍ ഈ അവസരത്തില്‍ ആടിന്റെ മൂന്നാം ഭാഗം വരുമോയെന്ന് ആരാധകരില്‍ പലരും ജയസൂര്യയോടും സംവിധായകനോടും നിര്‍മാതാവിനോടും ചോദിച്ചിരുന്നു. എന്നാല്‍ ആദ്യ ഭാഗം വിജയിച്ചില്ലായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്കില്ലായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ സംവിധായകന്‍ മിഥുന്‍ തന്നെ ആട്3 യെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത്ര ത്രിഡിയില്‍ ആയിരിക്കും ചെയ്യുന്നത് എത്രമെനക്കെട്ടിട്ടാണേലും ത്രിഡിയില്‍ ചെയ്യുമെന്നാണ് മിഥുന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.