മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ആട്2 വിന്റെ ട്രെയിലര്‍. യുടുവില്‍ റിലീസ് ചെയ്ത ആട് 2 വിന്റെ ട്രെയിലര്‍ നിമിഷങ്ങള്‍ക്കകം പത്ത് ലക്ഷം പേരാണ് കണ്ടത്. അതേസമയം ഇരുപത് മണിക്കൂറുകള്‍ക്കൊണ്ട് ഇതിന്റെ ടീസര്‍ 11 ലക്ഷം ആളുകള്‍ കണ്ടിരുന്നു. ട്രെന്‍ഡിംഗില്‍ നമ്പര്‍ വണ്‍ ആണ് ആട് 2 വിന്റെ ട്രെയിലര്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

 ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പാനെ പ്രേക്ഷകര്‍ നേരത്തെ ഏറ്റെടുത്തതാണ്. രണ്ടാം വരവിലും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഡ്യൂഡും സാത്താനും സേവ്യറും സച്ചിനും ക്ലീറ്റസുമൊക്കെ രണ്ടാം ഭാഗത്തിലും ഷാജിപാപ്പാന്റെയൊപ്പമുണ്ട്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ടുവര്‍ഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.