ജയസൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആട്2വിലെ വെട്ടിമാറ്റിയ രംഗത്ത് പുറത്ത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് യൂട്യൂബിലൂടെ രംഗം പുറത്ത് വിട്ടത്. ഷാജി പാപ്പാന്റെ വീട്ടില്‍ നടക്കുന്ന ചില തമാശ രംഗങ്ങളാണ് പ്രേക്ഷകര്‍ക്കായി പുറത്ത് വിട്ടത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. ഷാന്‍ റഹ്മാനാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
