ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത സിനിമയാണ് ആളൊരുക്കം

തിരുവനന്തപുരം: ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കം സിനിമയിലെ ഏക ഗാനം പുറത്ത്. റോണി റാഫേല്‍ ഈണമിട്ട 'ഒരിടത്തൊരു പുഴയുണ്ടേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഓഡിയോ പ്രകാശനം ചെയ്തു.

സംവിധായകന്‍ ഷിബു ഗംഗാധരന്‍ ഓഡിയോ സിഡി ഏറ്റുവാങ്ങി. അജേഷ് ചന്ദ്രന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ്. വിസി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഈ മാസം 29ന് തീയറ്ററിലെത്തും. ഓട്ടംതുള്ളല്‍ കലാകാരനായാ പപ്പു പിഷാരടി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെടുന്നത്.